വിരമിക്കുന്നവർക്ക് പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം തവണകളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതി ഇ.പി.എഫ്.ഒ. അംഗീകരിച്ചിരിക്കുകയാണ്. ......
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് അന്നത്തെ കോൺഗ്രസ് സർക്കാരിലെ ചില നേതാക്കളാണെന്നും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ് ഇന്ന് പാർട്ടി അനുഭവിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം. വീരപ്പ മൊയ്ലി ആരോപിച്ചു.
യു.പി.എ സർക്കാർ അധികാരത്തിലിരുന്ന കാലത്ത് കേന്ദ്ര നിയമമന്ത്രിയായിരുന്ന തന്റെ അനുഭവങ്ങൾ പങ്കുവെച്ച മൊയ്ലി, അന്ന് മോദിക്കെതിരായ അന്വേഷണം മുന്നോട്ടുപോയിരുന്നെങ്കിൽ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
2009-11 കാലഘട്ടത്തിൽ കേന്ദ്ര നിയമമന്ത്രിയായിരിക്കെ, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണം നേരിട്ടിരുന്നുവെന്ന് മൊയ്ലി പറഞ്ഞു. ......
ന്യൂഡൽഹി: ദേശീയപാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നിർദേശം ചൂണ്ടിക്കാട്ടി നിയമാനുസൃത നടപടിക്രമങ്ങൾ ഒഴിവാക്കി കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് സുരക്ഷയ്ക്കായി പുറപ്പെടുവിച്ച പൊതുനിർദേശത്തെ ഓരോ കെട്ടിടവും അനധികൃത കൈയേറ്റമാണെന്ന അന്തിമതീരുമാനമായി കാണരുതെന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ.) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് 48 രേഖാമൂലമുള്ള ചോദ്യങ്ങൾ നൽകാൻ അനുമതി തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളും സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ സിവിൽ നിയമത്തിലെ ‘ഇന്ററോഗേറ്ററീസ്’ എന്ന നടപടിക്രമം ശ്രദ്ധാകേന്ദ്രമായി. ......
ന്യൂഡൽഹി: കേന്ദ്രസർക്കാർ നികുതിയിളവുകൾ നൽകിയിട്ടും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനോ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കോർപറേറ്റ് കമ്പനികൾ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ മാത്രം എല്ലാം ചെയ്യണമെന്ന സമീപനം വ്യവസായ ലോകം മാറ്റണമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖല കൂടുതൽ പങ്കാളിത്തം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണിയുമായി കർണാടക സർക്കാർ. ബെംഗളൂരു നഗരത്തെ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നിങ്ങനെ അഞ്ച് പോലീസ് കമ്മീഷണറേറ്റുകളായി വിഭജിച്ചു. ......
ബംഗളുരു: കർണാടകം സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനായി നടപ്പാക്കിയ ശക്തി പദ്ധതി സംസ്ഥാനത്തെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് ക്ഷേത്രദർശനത്തിനും തീർഥാടനത്തിനുമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഹാസനിലെ പ്രസിദ്ധമായ ഹാസനാംബ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ വർധന ഇതിന് ഉദാഹരണമാണ്. ......
പാട്ന: ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബെത്തിയയിൽ ജുവല്ലറി ഷോറൂമിൽ വൻ കവർച്ച. പട്ടാപ്പകൽ ആയുധങ്ങളുമായെത്തിയ എട്ടംഗ സംഘം ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി 30 മുതൽ 40 കോടി രൂപ വരെ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. ......
ബെംഗളൂരു: ഹിരിയൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയെ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കാൻ ബിജെപിയും ജെഡിഎസും നീക്കം തുടങ്ങി. കോൺഗ്രസിനെ നേരിടാൻ ശക്തനായ സംയുക്ത സ്ഥാനാർത്ഥിയെ രംഗത്തിറക്കുകയാണ് ഇരു പാർട്ടികളുടെയും ലക്ഷ്യം. ......
ഭോപാൽ: ഹോട്ടലിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ നവംബർ 13ന് നടന്ന സംഭവത്തിൽ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ദീപക് മിശ്രയാണ് പിടിയിലായത്. ......